കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരന്റെ ജീവിതം സിനിമയാവുന്നു എന്ന് വാർത്തകൾ. മമ്മൂട്ടി നായകനായ പ്രീസ്റ്റ്, ആസിഫ് അലി നായകനായ രേഖാചിത്രം എന്നിവ സംവിധാനം ചെയ്ത ജോഫിൻ ടി ചാക്കോ ആണ് ഈ ചിത്രം സംവിധാനം ചെയ്യുക എന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്തായ ബാബു ജനാർദ്ദനൻ ആണ് ഈ ബയോപിക്കിനു തിരക്കഥ രചിക്കുന്നതെന്നും സൂചനയുണ്ട്. മലയാളത്തിലെ ഒരു പ്രശസ്ത യുവതാരമായിരിക്കും കരുണാകരന്റെ വേഷം അഭിനയിക്കുക എന്നാണ് സൂചന. ഫഹദ് ഫാസിലിന്റെ രൂപം വെച്ച് വരച്ച കരുണാകരന്റെ ഒരു സ്കെച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.
ഇപ്പോൾ തിരക്കഥ രചന പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയോ 2026 ലോ ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഒരു ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമായി ഒരുക്കുന്ന ഈ ബയോപിക് ആരാണ് നിർമ്മിക്കുന്നതെന്ന വിവരങ്ങൾ ലഭ്യമല്ല. ജോഫിൻ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ രേഖാചിത്രം 2025 ജനുവരി ഒൻപതിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
1980 – 1990 കാലഘട്ടത്തിൽ ഷൂട്ടിംഗ് നടന്ന ഒരു മലയാള സിനിമയുടെ സെറ്റിൽ വെച്ച് നടക്കുന്ന കൊലപാതകത്തിന്റെ അന്വേഷണമാണ് ഈ ചിത്രം പറയുന്ന കഥ എന്നാണ് സൂചന. അനശ്വര രാജൻ ആണ് രേഖാചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.