[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദിനൊപ്പം കയ്യടി നേടി കലാസംവിധായകനും; മലയൻ കുഞ്ഞിലെ കിടിലൻ സെറ്റുകൾക്ക് അഭിനന്ദന പ്രവാഹം

ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞെന്ന പുതിയ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഫാസിൽ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സൂപ്പർ ഹിറ്റ് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ്. ഒരു പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ, അനികുട്ടൻ എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. ഉരുൾ പൊട്ടലിൽ ഭൂമിക്കടിയിൽ മുപ്പതടിയോളം താഴ്ചയിൽ കുടുങ്ങി പോകുന്ന അനിൽകുമാർ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്. ആദ്യ പകുതി ഒരു ഫാമിലി ഡ്രാമ പോലെ മുന്നോട്ടു പോകുന്ന ഈ ചിത്രം രണ്ടാം പകുതിയിലാണ് ഒരു സർവൈവൽ ത്രില്ലറായി മാറുന്നത്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനത്തിനൊപ്പം തന്നെ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്നത് ഇതിന്റെ കലാസംവിധായകൻ ആണ്.

കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ മികവ് ചിത്രത്തിലുടനീളം നമ്മുക്ക് കാണാൻ സാധിക്കും. അനികുട്ടന്റെ വീടും പരിസരവും ജോലി ചെയുന്ന മുറി മുതൽ, ഭൂമിക്കടിയിലെ രംഗങ്ങളും പ്രകൃതി ദുരന്തത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഭീകരതയുമെല്ലാം പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ ജ്യോതിഷ് ശങ്കറിന്റെ മികവ് നിർണ്ണായകമായി മാറി. ചിത്രത്തിലെ അതിജീവന രംഗങ്ങളെല്ലാം തന്നെ സെറ്റിട്ടാണ് ചിത്രീകരിച്ചത്. പൂർണ്ണമായും വിശ്വസനീയമായി തോന്നുന്ന തരത്തിൽ ആ അന്തരീക്ഷം ഒരുക്കിയതിൽ കലാസംവിധായകനും അദ്ദേഹത്തിന്റെ സഹായികളും എടുത്ത പരിശ്രമം ചിത്രത്തിന്റെ ഓരോ ഫ്രയിമിലും നമ്മുക്ക് തിരിച്ചറിയാൻ സാധിക്കും. അത്ര പൂർണതയോടെയാണ് അവർ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ, വലിയ അംഗീകാരങ്ങൾ ജ്യോതിഷ് ശങ്കറെന്ന പ്രതിഭയെ കാത്തിരിപ്പുണ്ടെന്നു തന്നെ നമ്മുക്ക് പറയാൻ സാധിക്കും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.