മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് കാതൽ- ദി കോർ. മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ജിയോ ബേബിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ നായിക ജ്യോതികയാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജ്യോതിക ഇതിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തു എന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
ചിത്രത്തിന്റെ സെറ്റിലെത്തിയ ജ്യോതികയുടെ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. സ്റ്റൈലിഷ് ലുക്കിൽ കാതൽ സെറ്റിൽ എത്തിച്ചേർന്ന ജ്യോതികയുടെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. ഇതിനു മുൻപ് രാക്കിളിപ്പാട്ട്, സീതാകല്യാണം എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജ്യോതിക പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന മലയാള ചിത്രമാണ് കാതൽ. സാലു കെ തോമസ് ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫ്രാൻസിസ് ലൂയിസും, സംഗീതമൊരുക്കുന്നത് മാത്യൂസ് പുളിക്കനുമാണ്.
ഫോട്ടോ കടപ്പാട്: Lebison Gopi
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.