ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രസ്താവനയുമായി ഇപ്പോൾ നടി റിമ കല്ലിങ്കലും മുന്നോട്ടു വന്നിരിക്കുകയാണ്. നേരത്തെ നടി പാർവതി തിരുവോതും നടൻ പൃഥ്വിരാജ് സുകുമാരനും ഈ റിപ്പോർട്ട് പുറത്തു വിടണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. റിപ്പോർട്ട് പുറത്തു വിട്ടാൽ സിനിമ ലോകത്തെ ചില വിഗ്രഹങ്ങൾ ഉടയും എന്നും സിനിമയിലെ ചില കരുത്തരുടെ സ്വാധീനം മൂലമാണ് ആ റിപ്പോർട്ട് വെളിച്ചം കാണാത്തതു എന്നും പാർവതി ആരോപിച്ചപ്പോൾ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ ആണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ആണ് പൃഥ്വിരാജ് പറഞ്ഞത്.
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതില്‍ അഭിമാനമുണ്ട് എന്നും നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട് എന്നുമാണ് റിമ കല്ലിങ്കൽ പറയുന്നത്. ഇനി മുതൽ എല്ലാ സിനിമാ സെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കുമെന്നും അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട് എന്നും റിമ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണു ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ എന്നും നടി കൂട്ടിച്ചേർത്തു. റിപ്പോർട്ട് പുറത്തു വിടുന്നില്ല എന്നതിന്റെ പേരിൽ സർക്കാരിനെതിരെ വലിയ ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.