ഏതാനും ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയതു തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ പ്രസ്താവനയായിരുന്നു. ബോളിവുഡിൽ അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോൾ, അവിടെ നിന്ന് ഒരുപാട് ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും, തന്നെ താങ്ങാൻ ബോളിവുഡിന് കഴിയില്ലായെന്നും താൻ അർഹിക്കുന്ന ബഹുമാനവും മൂല്യവും തനിക്കു തെലുങ്കിൽ നിന്നും തന്നെ ലഭിക്കുന്നുണ്ടെന്നുമാണ് മഹേഷ് ബാബു പറഞ്ഞത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ സിനിമാ പ്രവർത്തകരും പ്രേക്ഷകരും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത നടിയായ ജയശ്രീ വെങ്കിട്ടരാമന്‍ മഹേഷ് ബാബുവിനെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിനെ കുറിച്ച് ജയശ്രീ നടത്തിയ പ്രസ്‍താവനയും ശ്രദ്ധ നേടുകയാണ്. തനിക്കു പ്രിയപ്പെട്ടവരില്‍ ഒരാളാണ് മഹേഷ് ബാബുവെന്ന് പറഞ്ഞ ജയശ്രീ, മഹേഷ് ബാബുവിനോട് ആളുകള്‍ക്കുള്ള ആരാധന തനിക്കറിയാമെന്നും പറയുന്നു.
അതുപോലെ തന്നെ രജനികാന്ത് സാറിനോടുമുള്ള ജനങ്ങളുടെ ആരാധന എല്ലാവർക്കുമറിയുന്ന കാര്യമാണെന്നും, രജനികാന്തിന്റെ ഫോട്ടോ ദൈവങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം വെക്കുന്നവരുമുണ്ടെന്നും ജയശ്രീ പറയുന്നു. ഇങ്ങനൊരു സ്ഥാനം വിട്ടുകളയാന്‍ ആരാണാഗ്രഹിക്കുകയെന്നും, പണത്തിന് ഇത് വാങ്ങാനാകുമോയെന്നും ജയശ്രീ ചോദിക്കുന്നു. ആ അര്‍ത്ഥത്തില്‍ മഹേഷ് ബാബുവിനെയും ബോളിവുഡിനേയും മറന്നേക്കൂ, ഹോളിവുഡിന് പോലും രജനികാന്തിനെ താങ്ങാന്‍ കഴിയില്ലായെന്നാണ് ജയശ്രീ പറയുന്നത്. ഏതാനും ദിവസം മുൻപ് നടന്ന, തെലുങ്ക് ചിത്രം മേജറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് മഹേഷ് ബാബുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അതിനായി സമയം കളയുന്നില്ലെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു. എന്നും തെലുങ്ക് സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടമെന്നും ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത് കാണണമെന്നുമാണ് തന്റെയാഗ്രഹമെന്നും അന്നദ്ദേഹം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.