ഒൻപത് വർഷങ്ങൾക്ക് മുൻപ് ഓം ശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജൂഡ് ആന്റണി ജോസഫ് എന്ന എന്ന സംവിധായകൻ, ഇപ്പോൾ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറി കഴിഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത് ഈ വർഷം റിലീസ് ചെയ്ത 2018 എന്ന ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയതോടെയാണ് ജൂഡ് ആന്റണിയുടെ മൂല്യം ഉയർന്നത്. ഇപ്പോൾ വമ്പൻ നിർമ്മാതാക്കളുമായി ചേർന്ന് ഏതാനും വലിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. തെന്നിന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ ടീമായ ലൈക്ക പ്രൊഡക്ഷൻസാണ് ജൂഡ് ആന്റണി ഒരുക്കാൻ പോകുന്ന അടുത്ത ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ പ്രകാരം തമിഴ് സൂപ്പർ താരങ്ങളായ ചിയാൻ വിക്രം, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരാണ് ആ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്നത്. അതിനൊപ്പം, തെന്നിന്ത്യൻ സൂപ്പർ നായികാ താരം രശ്‌മിക മന്ദാനയും ഈ ചിത്രത്തിൽ വേഷമിടുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഇവരുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും, ഈ പ്രൊജക്റ്റ് അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമായത് കൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് കൂടാതെ നിവിൻ പോളി നായകനായ ചിത്രവും, മോഹൻലാൽ നായകനായ ഒരു ചിത്രവും തന്റെ മനസ്സിലുണ്ടെന്നും ജൂഡ് ആന്റണി ജോസഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും വിക്രം- വിജയ് സേതുപതി, രശ്‌മിക എന്നിവർ ഒന്നിക്കുന്ന ജൂഡ് ആന്റണി ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായാവും ഒരുങ്ങുകയെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.