ഇന്നലെ ഫേസ്ബുക്കിൽ വന്ന പോസ്റ്റിനു മറുപടിയായി എത്തിയ ജൂഡ് ആന്റണിയുടെ വാക്കുകളാണ് പ്രസക്തമാകുന്നത്. ഫേസ്ബുക്ക് സിനിമ സൗഹൃദ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം വന്ന പോസ്റ്റായിരുന്നു തുടക്കം. കാസ്റ്റിങ് കോളുകൾ എന്ന വ്യാജേന പ്രമോഷൻ നടത്തുന്ന സംവിധായകരെയും നിർമ്മാതാക്കളെയും പരിഹസിച്ചു കൊണ്ടായിരുന്നു പോസ്റ്റ് എത്തിയത് പിന്തുണയും, തങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് നിരവധിപേർ കമന്റുകളായും എത്തി. പോസ്റ്റിൽ ജൂഡ് ആൻറണി സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് കോളിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ജൂഡ് ആന്തണി എത്തിയത്.
ചിത്രത്തിലെ മുത്തശ്ശി വേഷത്തിനായി പലരെയും അഭിനയിപ്പിച്ചു നോക്കിയെങ്കിലും അവയൊന്നും വേണ്ട രീതിയിൽ ശരിയായിരുന്നില്ല. അതിനുശേഷമാണ് രജനി ചാണ്ടിയിലേക്ക് എത്തിയതെന്നും ജൂഡ് പറയുകയുണ്ടായി. ഓഡീഷൻ വഴി തന്നെയാണ് അവരെയും തിരഞ്ഞെടുത്തതെന്നും ചിത്രത്തിനുവേണ്ടി പബ്ലിസിറ്റിക്കായി കാസ്റ്റിംഗ് കോൾ ഉപയോഗിച്ചിട്ടില്ല എന്നും ജൂഡ് ആന്റണി പറഞ്ഞു. ചിലരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാവാം ഒരാളുടെ നിരാശ മറ്റുള്ളവരുടെയും പ്രതീക്ഷയെ നാശിപ്പിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ജൂഡ് ആന്റണി, ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറി. തുടർന്ന് 2016ൽ രണ്ടാം ചിത്രമായ ഒരു മുത്തശ്ശി ഗദയിലൂടെ ജൂഡ് ആന്റണി തിരിച്ചെത്തി. രണ്ടാം ചിത്രവും മികച്ച വിജയമായി മാറിയിരുന്നു. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും ജൂഡ് ആൻറണി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.