ജനപ്രിയ താരം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത പുതിയ ചിത്രമായ ന്നാ താൻ കേസ് ഇന്നാണ് മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന് ഇപ്പോൾ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. പ്രേക്ഷകരെ ആദ്യവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, പ്രമേയത്തിന്റെ ശ്കതി കൊണ്ടും പറയുന്ന വിഷയത്തിന്റെ പ്രസക്തിയും ആഴവും കൊണ്ടും കൂടി ഏവരെയും ഞെട്ടിക്കുകയാണ്. കൊഴുമ്മൽ രാജീവനെന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ച കുഞ്ചാക്കോ ബോബനും വലിയ കയ്യടിയാണ് ഏവരിലും നിന്ന് ലഭിക്കുന്നത്. മലയാള സിനിമാ പ്രവർത്തകരും ഈ ചിത്രത്തിന് പ്രശംസയുമായി വരുന്നുണ്ട്. ചിത്രത്തെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞു ചില രാഷ്ട്രീയ പ്രവർത്തകർ മുന്നോട്ടു വന്നതും ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ പരസ്യത്തിന് ഉപയോഗിച്ച വാചകം സർക്കാരിനെതിരെയാണ് എന്നാണ് അവരുടെ വാദം.
പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ജോയ് മാത്യു ഈ വിവാദവുമായി ബന്ധപ്പെട്ട്, ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കനുകൂലമായി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, “വഴിയിൽ കുഴിയുണ്ട്..മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്. ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആൾരൂപങ്ങൾക്ക് നമോവാകം.എന്നിട്ടും മതിയാകുന്നില്ലെങ്കിൽ “ന്നാ താൻ കേസ് കൊട്..:തിരുത്ത് “വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്..”. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.