മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവുമാണ് ജോയ് മാത്യു. നടനെന്ന നിലയിൽ ഒട്ടേറേ ചിത്രങ്ങളിൽ ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ച അദ്ദേഹം രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1996 ഇൽ പുറത്തു വന്ന സാമൂഹ്യപാഠം എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി രചിച്ചത്. ദിലീപ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് കരീമാണ്. അതിനു ശേഷം ജോയ് മാത്യു 2012 ഇൽ ഷട്ടർ എന്ന ചിത്രം രചിച്ചു സംവിധായകനായി അരങ്ങേറി. വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഷട്ടർ നേടിയത്. പിന്നീട് അദ്ദേഹം രചിച്ചത് മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രമാണ്. 2018 ഇൽ പുറത്തു വന്ന ആ ചിത്രത്തിന് ശേഷം, ഇപ്പോൾ അദ്ദേഹം വീണ്ടും രചയിതാവായി എത്തുന്ന ചിത്രം ആരംഭിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവരും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. തലശ്ശേരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് വേണ്ടി, തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ കലാസംവിധായകൻ ഗോകുൽ ദാസ് ഒരുക്കിയ പടുകൂറ്റൻ സെറ്റ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. സിനിമയിൽ അങ്ങാടിമുക്കായി കാണിക്കുന്ന ഈ സെറ്റ് കാണാനും ഇപ്പോൾ ജനങ്ങൾ അവിടേക്കെത്തുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഏതായാലും ജോയ് മാത്യു വീണ്ടും തിരക്കഥ രചിക്കുന്ന സിനിമ, ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.