നിരവധി അവാർഡുകളും പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമാണ് ജോയ് മാത്യുവിന്റെ ഷട്ടർ. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രമായത്കൊണ്ട് തന്നെ അങ്കിളിൽ ആരാധകരും വലിയ പ്രതീക്ഷയിൽ ആയിരുന്നു. ചിത്രത്തെ പറ്റിയുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ജോയ് മാത്യു കഴിഞ്ഞ ദിവസം എത്തി. ഷട്ടർ പോലെ മികച്ച ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന്. ഷട്ടറിന് മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും എന്നാണ് ജോയ് മാത്യു അഭിപ്രയാപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ താൻ തന്റെ പണി നിർത്തുമെന്നും ജോയ് മാത്യു പറഞ്ഞു. എന്ത് തന്നെയായാലും ആരാധകർ ഇതോടെ വലിയ ആവേശത്തിൽ ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിലും ട്രൈലെറിലൂടെയും ഉണ്ടായ പ്രതീക്ഷ ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ ഇരട്ടിയായിരിയ്ക്കുകയാണ്. ചിത്രം അത്രമേൽ വലിയ വിജയമാക്കി മാറ്റുവാൻ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയെ ഞെട്ടിച്ച കഥയും കഥാപത്രവും ആയതിനാൽ തന്നെ പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ വർഷത്തെ മൂന്നാമത് ചിത്രമാണ് അങ്കിൾ. നവാഗതനായ ഗിരീഷ് ദാമോദർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ജോയ് മാത്യുവും എത്തുന്നു. സാമൂഹിക പ്രാധാന്യമുള്ള കഥ പറയുന്ന ചിത്രം ത്രില്ലർ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു അങ്കിളിന്റെയും സുഹൃത്തിന്റെ മകളുടെയും യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ അഭിനയിചിരിക്കുന്നു. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം, ന്യൂ സൂര്യ മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.