മലയാള സിനിമയിലെ ഇതിഹാസ സംവിധായകരുടെ കൂട്ടത്തിൽ ആണ് ജോഷിയുടെ സ്ഥാനം. 1970 കൾ മുതൽ സിനിമയിൽ ഉള്ള അദ്ദേഹം മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ വെച്ചെല്ലാം ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കെല്ലാം വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്. മമ്മൂട്ടിക്ക് വലിയ തിരിച്ചു വരവ് സമ്മാനിച്ച ന്യൂ ഡൽഹിയും നായർ സാബും എല്ലാം ജോഷി ആണ് ഒരുക്കിയത്. സംഘം, ധ്രുവം എന്നീ ഹിറ്റുകളും ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിൽ നിന്നുണ്ടായി. നാടുവാഴികൾ, നരൻ, ജനുവരി ഒരോർമ, റൺ ബേബി റൺ പോലത്തെ വലിയ വിജയങ്ങൾ മോഹൻലാൽ- ജോഷി കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചപ്പോൾ റൺവേ പോലൊരു വലിയ വിജയം ജോഷി ദിലീപിനും സമ്മാനിച്ചു. ലേലം, പത്രം പോലത്തെ ജോഷി- സുരേഷ് ഗോപി ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവയാണ്.
ഇടക്കാലത്തു സിനിമയിൽ നിന്ന് വിട്ടു നിന്ന അദ്ദേഹം ഈ വർഷം ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് നടത്തിയത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ഇപ്പോൾ എഴുപത്തിയഞ്ചാം നാളിലേക്കു കടക്കുന്ന ഈ ചിത്രം ജോജു ജോർജിന് ഒരു താര പദവിയാണ് സമ്മാനിച്ചിരിക്കുന്നതു. അഭിലാഷ് ചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു കഥയാണ് പറയുന്നത്. യഥാർത്ഥത്തിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. സുധി കോപ്പ, വിജയ രാഘവൻ, അനിൽ നെടുമങ്ങാട്, രാഹുൽ മാധവ്, നിയാസ് ബക്കർ, ടി ജി രവി, സ്വാസിക എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ജോഷി എന്ന സംവിധായകന്റെ കിടിലൻ മേക്കിങ് തന്നെയാണ് ഈ ചിത്രത്തെ വലിയ വിജയമാക്കി മാറ്റിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ഡേറ്റ് ഉള്ള ജോഷി അടുത്തതായി ഒരു മമ്മൂട്ടി ചിത്രമാണ് ഒരുക്കാൻ പോകുന്നത്. അടുത്ത വർഷമാണ് ഈ ചിത്രം ആരംഭിക്കുക എന്നാണ് സൂചന.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.