യുവ താരം ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി. ആരവം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു അഷറഫ് എന്ന സംവിധായകൻ ആണ്. എം പദ്മകുമാർ സംവിധാനം ചെയ്ത, കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ജോസെഫ് എന്ന ജോജു ജോർജ് ചിത്രം രചിച്ചു പ്രശസ്തനായ ഷാഹി കബീർ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അർച്ചന സിനിമാസ് ആൻഡ് മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ്, അജി മേടയിൽ, നൗഷാദ് ആലത്തൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്.
അഭിനന്ദം രാമാനുജൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. രഹ ഇന്റർനാഷണൽ ആയിരിക്കും ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ജ്യോതിഷ് ശകർ, സമീറ സനീഷ് എന്നീ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അരുൺ ബോസ് ഒരുക്കുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിൽ ആണ് ടോവിനോ തോമസ്. സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, ജിയോ ബേബിയുടെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നീ ചിത്രങ്ങൾ ടോവിനോയുടെതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ആഷിക് അബു ഒരുക്കുന്ന വൈറസ്, അതുപോലെ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യാൻ പോകുന്ന കൽക്കി, മനു അശോകൻ ഒരുക്കുന്ന ഉയരെ എന്നിവയാണ് ടോവിനോ ചെയ്യുന്ന മറ്റു ചിത്രങ്ങൾ. മിന്നൽ മുരളി എന്ന ഒരു ബേസിൽ ജോസെഫ് ചിത്രവും ടോവിനോ നായകനായി അനൗ
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.