പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോസഫ്. എണ്ണം പറഞ്ഞ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള എം പദ്മകുമാർ ആണ് ഈ ഫാമിലി ത്രില്ലെർ ചിത്രം ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ഷാഹി കബീർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് ജോജു ജോർജ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. കേരളത്തിൽ മികച്ച റിലീസ് ആണ് ജോസെഫ് നേടിയിരിക്കുന്നത് എന്ന് പറയാം.
രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. കട്ട കലിപ്പ് ലുക്കിലാണ് ജോജു ജോർജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിർമ്മാതാവ്, അഭിനേതാവ് എന്നത് കൂടാതെ ഈ ചിത്രത്തിൽ ഒരു ഗായകനായും കൂടി ജോജു ജോർജ് അരങ്ങു തകർത്തിട്ടുണ്ട്. ഈ ചിത്രത്തിലേതായി ഇതുവരെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇതിന്റെ കിടിലൻ പോസ്റ്ററുകളും ടീസറുമെല്ലാം പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജോസെഫ് . ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ അനിൽ ജോൺസൺ ആണ് ജോസഫിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.