ഈ വർഷം മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ്. ഷാഹി കബീർ രചന നിർവഹിച്ച ഈ ചിത്രത്തിൽ പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് ആണ് നായക വേഷത്തിൽ അഭിനയിച്ചത്. കഴിഞ്ഞ ആഴ്ച കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം ഏറെ നേടിയെടുത്ത ഒരു ചിത്രമാണ് . ഇപ്പോഴിതാ കേരളത്തിന് പുറത്തും വമ്പൻ റിലീസ് ആണ് ജോസഫിന് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയെടുക്കുന്ന ഈ ചിത്രം കേരളത്തിന് പുറത്തും ആ വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ.
ഈ ത്രില്ലർ ചിത്രം നിർമ്മിച്ചതും ജോജു ജോർജ് ആണ്. ജോസഫ് എന്ന ടൈറ്റിൽ കഥാപാത്രമായുള്ള ജോജുവിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതോടൊപ്പം തന്നെ സാമൂഹിക പ്രസക്തിയുള്ള ഒരു കഥയും പറയുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു സിനിമയുമാണ്. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജെയിംസ്, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു, അനിൽ മുരളി, ടിറ്റോ, ജോണി ആന്റണി, നെടുമുടി വേണു എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതവും മനീഷ് മാധവൻ ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയതും ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.