മലയാള സിനിമയിലെ ഒട്ടേറെ നടന്മാരും നടിമാരും ഗായകർ എന്ന നിലയിൽ കൂടി ഉള്ള തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളവർ ആണ്. സൂപ്പർ താരം മോഹൻലാൽ, നടി മമത മോഹൻദാസ്, യുവ താരം ദുൽഖർ സൽമാൻ എന്നിവർ തങ്ങൾ അഭിനയിക്കാത്ത ചിത്രത്തിന് വേണ്ടി വരെ പാടിയിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്ന് മറ്റൊരു താരം കൂടി സംഗീതത്തിന്റെ ലോകത്തേക്ക് എത്തുകയാണ്. ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മാധുരി എന്ന സുന്ദരി ആണ് ഇനി ഗായികയായി എത്തുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ബോബൻ സാമുവലിന്റെ പുതിയ ചിത്രമായ അൽമല്ലുവിലാണ് മാധുരി ഗാനം ആലപിച്ചിരിക്കുന്നത്.
ഈ സിനിമയിലെ ഗാന രംഗത്തിലും മാധുരി തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മാധുരിയുടെ യൂട്യൂബ് ചാനലിൽ ഈ നടി ആലപിച്ച ഒരു ഗാനം കേൾക്കാൻ ഇടയായ സംവിധായകൻ ബോബൻ സാമുവൽ പിന്നീട് മാധുരിയെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹരിനാരായണൻ രചിച്ച വരികൾക്ക് ജോസഫിലൂടെ പ്രശസ്തനായ രഞ്ജിൻ രാജിന്റെ സംഗീത സംവിധാനത്തിൽ ആണ് മാധുരി ഗാനം ആലപിച്ചിരിക്കുന്നത്. ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ഈ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ ഇട്ടിമാണിയിലും മാധുരി അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത നടി നമിത പ്രമോദ് നായിക ആയി എത്തുന്ന അൽ മല്ലുവിൽ നവാഗതനായ ഫാരിസാണ് നായക വേഷം ചെയ്യുന്നത്. ദുബായ്- അബുദാബി ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ സിനിമ പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മേൽ പറഞ്ഞവരെ കൂടാതെ മിയ, സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.