പ്രശസ്ത നടൻ വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അടക്കം എല്ലാവരും ഈ ചിത്രത്തേയും ഇതിലെ വിനയ് ഫോർട്ടിന്റെ പ്രകടനത്തേയും പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത നടൻ ജോജു ജോർജ് ആണ് തമാശക്കും വിനയ് ഫോർട്ടിനും പ്രശംസയുമായി എത്തിയിരിക്കുന്നത്. വളരെ സിമ്പിൾ ആയ ഒരു തമാശയെ വളരെ പവർഫുൾ ആയാണ് വിനയ് ഫോർട്ട് അവതരിപ്പിച്ചിരിക്കുന്നത് എന്നും വിനയ് ഫോർട്ട് നമ്മുടെ ചങ്കാണ് എന്നും ജോജു ജോർജ് പറയുന്നു. ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്നും എല്ലാവരും തമാശ തീയേറ്ററിൽ പോയി കാണണം എന്നും ജോജു ജോർജ് പറയുന്നു.
ജോജു ജോർജിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കു വെച്ച് കൊണ്ട് വിനയ് ഫോർട്ട് നന്ദിയും പറഞ്ഞിട്ടുണ്ട്. തന്റെ സൂപ്പർ സ്റ്റാർ ആയ ജോജുവിന് നന്ദി എന്നാണ് വിനയ് ഫോർട്ട് കുറിച്ചിരിക്കുന്നത്. നവാഗതനായ അഷറഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച തമാശ നിർമ്മിച്ചിരിക്കുന്നത് ഹാപ്പി ഹൗർസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസൻ എന്ന അധ്യാപക കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള രസകരമായ ഒരു സഞ്ചാരം ആണ് ഈ ചിത്രം. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവർ ആണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.