കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത ജോജു ജോർജ് ചിത്രം ജോസഫിന് മികച്ച പ്രതികരണമാണ് അവിടെ നിന്നും ലഭിക്കുന്നത്. യു എ ഇ യിൽ ഈ ചിത്രം റിലീസ് ചെയ്തു ഒരു ദിവസം പിന്നിടുമ്പോള് ഖത്തറില് ഒറ്റ ദിവസം കൊണ്ടു ജോസഫ് കണ്ടത് 2000 പേര് ആണ്. തിയേറ്ററില് നിന്ന് ജോസഫ് കണ്ടിറങ്ങിയ പ്രേക്ഷകര് ജോജുവിനെ ചേർത്ത് പിടിച്ചും പൊട്ടിക്കരഞ്ഞും സെല്ഫി എടുത്തും ജോസെഫിനോടുള്ള സ്നേഹം പങ്കു വെച്ചു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ജോജു പ്രേക്ഷകരുടെ സ്നേഹം വിനയത്തോടെ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം കേരളത്തില് റിലീസ് ചെയ്ത ഈ ചിത്രം 40 ദിവസം പിന്നീട്ട് ഇപ്പോഴും നിറഞ്ഞ സദസില് പ്രദര്ശനം തുടരുകയാണ്.
ഗൾഫ് രാജ്യങ്ങൾക്കു പുറമെ യു എസ് എ യിലും മികച്ച പ്രതികരണം ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. എം പത്മകുമാര് സംവിധാനം ചെയ്ത ജോസഫ് അടുത്ത് കാലത്ത് സൂപ്പര് താരങ്ങള് ഇല്ലാതെ റെക്കോര്ഡ് കളക്ഷന് നേടിയ സിനിമ കൂടിയാണ് എന്ന് പറയാം. പ്രേക്ഷകർക്കും നിരൂപകർക്കും ഒപ്പം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പലരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് ജോസഫ്. ജോസഫ് എന്ന് പേരുള്ള ഒരു റിട്ടയേര്ഡ് പോലീസ് ഓഫീസറുടെ കേസ് അന്വേഷണത്തിന്റെ കഥ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് . മലയാള സിനിമയില് അടുത്ത കാലത്ത് ഇറങ്ങിയതില് ഏറ്റവും മികച്ച ഫാമിലി ക്രൈം ത്രില്ലെര് ആണ് ജോസഫ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സഹനടനില് നിന്ന് ജോജു ജോര്ജ് എന്ന നായകനിലേക്കുള്ള ജോജുവിന്റെ വളര്ച്ച തന്നെ ആണ് ജോസഫ് എന്ന അഭിപ്രായവും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അടുത്ത കാലത്ത് ഒരു സൂപ്പര് താരങ്ങള്ക്കും കിട്ടാത്ത പ്രേക്ഷക പ്രശസയും സ്നേഹവും ആണ് ജോസെഫിലൂടെ ജോജുവിന് കിട്ടുന്നത് എന്നും എടുത്തു പറഞ്ഞെ പറ്റു. ജോസഫ് എന്ന കഥാപാത്രത്തെ മറ്റാര്ക്കും അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത തക്കവണ്ണം ജോസഫ് ആയി ജോജു വെള്ളിത്തിരയിൽ ജീവിക്കുകയായിരുന്നു എന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള അഭിനയ ജീവിതത്തിലെ റെ മികച്ച സിനിമകളില് മുന് നിരയില് തന്നെ ജോസഫ് ഉണ്ടായിരിക്കും എന്നുറപ്പാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.