ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ കാട്ടാളൻ പൊറിഞ്ചു ആയി തകർത്തഭിനയിച്ച ജോജു ജോർജ് ഇപ്പോൾ പ്രശംസകൾ ഏറ്റു വാങ്ങുന്ന തിരക്കിലാണ്. ജോസഫിന് ശേഷം ജോജുവിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദനം അദ്ദേഹത്തിന് നേടിക്കൊടുത്ത കഥാപാത്രമായി മാറി കഴിഞ്ഞു കാട്ടാളൻ പൊറിഞ്ചു. അത്ര ഗംഭീരമായ രീതിയിലാണ് ജോജു ഈ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. എന്നാൽ കാട്ടാളൻ പൊറിഞ്ചു ആയി ജോഷി ചിത്രത്തിലേക്ക് വിളിച്ചപ്പോഴും ഈ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴും ഇത് എങ്ങനെ ചെയ്തു ഫലിപ്പിക്കണം എന്നതിനെ കുറിച്ച് തനിക്കു സംശയം ആയിരുന്നു എന്ന് ജോജു പറയുന്നു. ഇത്ര പരുക്കനും അതേ സമയം സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവനുമായ പൊറിഞ്ചുവിന് ഏതു തരം ശരീര ഭാഷയാണ് കൊടുക്കേണ്ടത് എന്നതായിരുന്നു ജോജുവിന്റെ സംശയം. അത് ജോജു സുഹൃത്തായ ശ്യാം പുഷ്‌കരനോട് പറഞ്ഞപ്പോൾ ശ്യാം ജോജുവിനോട് രണ്ടു ചിത്രങ്ങൾ കാണാൻ പറഞ്ഞു.
അത് രണ്ടും മമ്മൂട്ടി അഭിനയിച്ച രണ്ടു പഴയ ചിത്രങ്ങൾ ആയിരുന്നു. അടിയൊഴുക്കുകളും മഹായാനവുമാണ് ശ്യാം പുഷ്ക്കരൻ നിർദേശിച്ച ആ രണ്ടു മമ്മൂട്ടി ചിത്രങ്ങൾ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരുക്കൻ കഥാപാത്രങ്ങൾ അഭിനയിച്ച നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അത്തരത്തിലുള്ള മികച്ച രണ്ടു കഥാപാത്രങ്ങൾ മുകളിൽ പറഞ്ഞ സിനിമകളിലേതു ആണ്. അതുകൊണ്ടാണ് അത്തരം ഒരു വേഷം ചെയ്യാൻ ആ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ശ്യാം പുഷ്ക്കരൻ നിർദേശിച്ചത്. ആ ചിത്രങ്ങൾ കണ്ടതോടെ തന്റെ ടെൻഷൻ മാറി എന്നും ജോജു പറയുന്നു. അതുപോലെ ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ പെർഫോം ചെയ്യുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് ലാലേട്ടന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളിലെ സംഘട്ടനങ്ങൾ ആയിരുന്നു എന്നും ജോജു പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.