ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് ജോജു ജോർജ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല ഒരു നടനെന്ന നിലയിലും ദേശീയ- സംസ്ഥാന അംഗീകാരങ്ങൾ തേടിയെത്തിയ ഈ പ്രതിഭ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ്. ജൂനിയർ ആർട്ടിസ്റ്റ് ആയി ഒട്ടേറെ വർഷങ്ങൾ മലയാള സിനിമയിൽ നിന്നതിനു ശേഷമാണു ജോജു ജോർജ് എന്ന നടന് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ലഭിച്ചതും, ഈ നടന്റെ കഴിവുകൾ മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതും. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുള്ള ഈ നടൻ വ്യത്യസ്ത കഥാപാത്രങ്ങൾ തേടിയുള്ള യാത്രയിലാണ്. ഇപ്പോഴിതാ തന്റെ സിനിമാ യാത്രയെ കുറിച്ച് സംസാരിക്കുമ്പോൾ ജോജു എടുത്തു പറയുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചാണ്. ലാൽജോസ്, ബിജു മേനോൻ, അനൂപ് മേനോൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒരുപാട് പേർ തന്നെ സഹായിച്ചിട്ടുണ്ട് എന്നാണ് ജോജു പറയുന്നത്.
ബിജു മേനോനുമായുള്ള സൗഹൃദം തന്റെ കരിയറിൽ വഴിത്തിരിവായിരുന്നു എന്ന് പറഞ്ഞ ജോജു താൻ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നയാളാണ് മമ്മൂക്ക എന്നും താൻ ഒന്നുമല്ലാതിരുന്ന സമയത്തും അദ്ദേഹം തന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്നും വെളിപ്പെടുത്തുന്നു. ഇപ്പോൾ തന്റെ കരിയർ എത്തി നിൽക്കുന്ന അവസ്ഥയിൽ താൻ ഏറെ തൃപ്തനാണ് എന്നും ജോജു പറയുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ആണ് ജോജു ജോർജിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്ന്. പിന്നീട് ആക്ഷൻ ഹീറോ ബിജു, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ജോസഫ് , പൊറിഞ്ചു മറിയം ജോസ്, ചോല തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ ജോജു ജോർജ് തന്റെ കഴിവ് തെളിയിച്ചു.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.