[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രൂപം ഒന്ന്, ഭാവം രണ്ട്, ക്ളൈമാക്സ് രണ്ട്; ഉള്ളുലക്കുന്ന ദൃശ്യാനുഭവമായി ഇരട്ട

ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തിയ ഇരട്ട എന്ന ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഈ ഇരട്ട കഥാപാത്രങ്ങളായി അദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ്. ചിത്രം കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തൊടുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഒരേ രൂപത്തിൽ, എന്നാൽ വ്യത്യസ്ത ഭാവങ്ങളിൽ ജോജു ജോർജ് കാഴ്ചവെച്ചിരിക്കുന്നത് തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നു പറയാം. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ക്ളൈമാക്‌സിനും വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. വൈകാരികമായി പ്രേക്ഷകനെ അത്രയധികം സ്വാധീനിക്കുന്ന രീതിയിൽ ഒരുക്കിയ ഈ ക്ളൈമാക്സ് നൽകുന്ന ഫീൽ വളരെ വലുതാണെന്ന് ചിത്രം കണ്ടവർ അടിവരയിട്ടു പറയുന്നു.

ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ജീവിതമാണ് ഇതിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്നത്. ചിത്രം കണ്ടു പുറത്തിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സുകളെ വേട്ടയാടുന്ന ചിത്രങ്ങൾ വളരെ അപൂർവമാണ്. അത്തരമൊരു ചിത്രമാണ് ഇരട്ട എന്നുള്ള അഭിപ്രായങ്ങളാണ് വരുന്നത്. ഈ ചിത്രം കളിക്കുന്ന സിനിമാശാലകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കും പ്രേക്ഷകരുടെ ആ പിന്തുണയെ നമുക്ക് കാണിച്ചു തരുന്നു. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്ന് രചിച്ച ഈ ഇമോഷണൽ ക്രൈം ഡ്രാമയിൽ ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും വേഷമിട്ടിരിക്കുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.