[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോജു ജോർജിന്റെ പാൻ ഇന്ത്യൻ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ ജോജു ജോർജ് ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ നായകനായി എത്തുകയാണ്. നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പീസ് എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ജോജു ജോർജ്, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്ന് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രം ഒരു സറ്റയർ ആയാണ് ഒരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ സിനിമയ്ക്കു സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ വലിയ ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ഷമീർ ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നൗഫൽ അബ്ദുല്ല എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ എന്നിവരാണ്. ജോജു നായകനായി എത്തിയ നായാട്ടു, മധുരം എന്നീ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ വലിയ പാൻ ഇന്ത്യൻ ലെവൽ ശ്രദ്ധയാണ് നേടിയെടുത്തത്. അത്കൊണ്ട് തന്നെ പീസ് എന്ന ഈ ചിത്രത്തിനും വലിയ സ്വീകരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

2 days ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

3 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

3 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

6 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

7 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

1 week ago

This website uses cookies.