ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾ നേടിയ സൂപ്പർ വിജയത്തോടെ മലയാള സിനിമയിലെ പുതിയ താരം ആയി മാറിയ ജോജു ജോർജ് പ്രധാന വേഷം ചെയ്യുന്ന ചോല എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജോജുവിനൊപ്പം തുല്യ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്തു കൊണ്ട് നിമിഷ സജയനും എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ആയ സനൽ കുമാർ ശശിധരൻ ആണ്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം റോഡ് മൂവി ഗണത്തിലും പെടുത്താവുന്ന സിനിമാനുഭവം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്നു കയ്യടി നേടിയെടുത്ത ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും അംഗീകരിക്കപ്പെട്ടിരുന്നു.
ജോജു ജോർജ് ഈ ചിത്രത്തിന്റെ നിർമ്മാതാവും കൂടിയാണ്. പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഈ വരുന്ന ഡിസംബർ ആറിന് റീലീസ് ചെയ്യാൻ പോകുന്ന ചോല, വ്യത്യസ്തമായ ഒരു പ്രമേയത്തിന് ഒപ്പം തന്നെ ജോജു ജോർജ്, നിമിഷ സജയൻ എന്നിവരുടെ കരിയർ ബെസ്റ്റ് പ്രകടനം കൂടി നമ്മുടെ മുന്നിൽ എത്തിക്കും എന്നാണ് സൂചന. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ധനുഷ് ചിത്രത്തിലും അഭിനയിച്ച ജോജു ജോർജ് ഇപ്പോൾ ചെയ്യുന്നത് മമ്മൂട്ടി നായകനായ വൺ എന്ന ചിത്രമാണ്. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന വലിയ പെരുന്നാൾ എന്ന ചിത്രവും ജോജു ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.