പ്രാദേശിക ഭാഷ സിനിമകളെ അന്താരാഷ്ട്ര ലെവലിൽ എത്തിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിലുള്ള നേട്ടം കൊയ്യുകയാണ് മലയാള സിനിമയും. ഒ ടി ടിയിലൂടെ പുറത്തിറങ്ങിയ നിരവധി മലയാള ചിത്രങ്ങൾ പാൻ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ബേസിൽ സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ മിന്നൽ മുരളിയായിരുന്നു ആദ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. നെറ്റ്ഫ്ലിക്സിൽ ഡയറക്റ്റ് റിലീസ് ആയിരുന്ന ഈ ചിത്രം ലോകമെമ്പാടുനിന്നും നിരവധി പ്രശംസകൾ ഏറ്റുവാങ്ങി. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ മറ്റൊരു മലയാള ചിത്രം കൂടി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
ജോജു ജോർജ് പോലീസ് വേഷത്തിൽ എത്തിയ ഇരട്ട എന്ന ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്, പക്ഷേ തീയറ്ററിൽ വലിയ രീതിയിലുള്ള കോളിളക്കം ‘ഇരട്ട’യ്ക്ക് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഓടിയിൽ റിലീസ് ചെയ്തപ്പോൾ അർഹിച്ച അംഗീകാരം സ്വന്തമാക്കി ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയെടുക്കുകയാണ്.
നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ നിലവില്‍ പത്താം സ്ഥാനം സ്വന്തമാക്കിയാണ് ഇരട്ട വാർത്തകളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ചിത്രത്തിന് മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ലഭിച്ചത്. ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ളാദേശിലും ജിസിസിയിലും ടോപ് ഫോറുമാണ് ചിത്രത്തിൻറെ സ്ഥാനം. സിംഗപ്പൂരിൽ ടോപ് സെവനിൽ എത്തിയപ്പോൾ മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ് ചിത്രം ശ്രദ്ധ നേടിയെടുക്കുന്നത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.