മഞ്ജു വാര്യർ നായിക ആയെത്തിയ ഉദാഹരണം സുജാത ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ഇപ്പോൾ. ചിത്രം റിലീസ് ചെയ്തു അഞ്ചാം ദിവസമായിരുന്ന ഇന്നലെയും എറണാകുളം മൾട്ടിപ്ലെക്സിൽ അടക്കം ഗംഭീര ഒക്ക്യൂപൻസി ആണ് ഈ കൊച്ചു ചിത്രത്തിന് ലഭിച്ചത്. ഈ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിൽ ഒന്ന് എന്ന അഭിപ്രായം ഇതിനോടകം നേടിയെടുത്ത ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഫാന്റം പ്രവീണും നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്- ജോജു ജോർജ് ടീമും ആണ്.
ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യരുടെയും സുജാത എന്ന മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച അനശ്വര എന്ന ബാല താരത്തിന്റെയും ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.
അതോടൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി ഏറെ നേടിയ കഥാപാത്രം ആണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജോജു ജോർജ് അവതരിപ്പിച്ച കുതിര മാഷ് എന്ന് കുട്ടികൾ കളിയാക്കി വിളിക്കുന്ന അധ്യാപകന്റെ കഥാപാത്രം.
ഏറെ രസകരമായ രീതിയിലാണ് ജോജു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംസാരത്തിലും ശരീര ഭാഷയിലുമെല്ലാം വ്യത്യസ്ഥത പുലർത്തിയ ഒരു കഥാപാത്രം ആയിരുന്നു അത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ കഥാപാത്രം ചിത്രത്തെ ആകെ മൊത്തം രസകരമായി മുന്നോട്ടു കൊണ്ട് പോകുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരുടെ പട്ടികയിൽ പെടുത്താവുന്ന ജോജു ഏറ്റവും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ഒരു നടൻ കൂടിയാണ്. രാമന്റെ ഏദൻ തോട്ടം എന്ന ഈ വര്ഷം പുറത്തിറങ്ങിയ രഞ്ജിത് ശങ്കർ ചിത്രത്തിൽ ഗംഭീര പ്രകടനം ആണ് ജോജു നൽകിയത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരേ സമയം നേടി ഉദാഹരണം സുജാത മുന്നേറുമ്പോൾ നിർമ്മാതാവ് എന്ന നിലയിലും നടനെന്ന നിലയിലും ജോജുവിന് അഭിമാനിക്കാം.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.