മലയാളത്തിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ ജോജു ജോർജ് മികച്ച ഒരു നടൻ മാത്രമല്ല, തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ്. നടനും നിർമ്മാതാവുമായ അദ്ദേഹം ചെയ്യുന്ന ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തികൾ ഓരോരുത്തർക്കും ഏറെ പ്രചോദനം നൽകുന്ന കാര്യവുമാണ്. ഇപ്പോഴിതാ പ്രശസ്ത നടിയായ അംബിക റാവുവിന്റെ ചികിത്സാ ചെലവിന് പണം നൽകി സഹായിച്ച ജോജു ജോർജിന് നന്ദി പറയുകയാണ് സംവിധായകനും നടനുമായ സാജിദ് യഹിയ. ഇടി, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സാജിദ് യഹിയ അംബിക റാവുവിന്റെ ചികിത്സാ ചെലവിന് പണം തേടി ഒരു മെസ്സേജ് ജോജു ജോർജിന് അയക്കുകയും ആ മെസേജ് കണ്ടയുടൻ തന്നെ ഒരു ലക്ഷം രൂപ അടുത്ത ദിവസം നടിയുടെ അക്കൗണ്ടിലേക്കു ഇട്ടേക്കാം എന്ന് ജോജു ജോർജ് വാക്ക് നൽകുകയും ചെയ്തു. ജോജു ജോർജിന് താൻ അയച്ച മെസേജിന്റെയും അതിനു ജോജു നൽകിയ മറുപടിയുടെയും സ്ക്രീൻ ഷോട്ട് സഹിതം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു കൊണ്ടാണ് സാജിദ് യഹിയ ജോജുവിന് നന്ദി പറഞ്ഞിരിക്കുന്നത്.
സാജിദ് യഹിയ ജോജുവിന് ഫോർവേർഡ് ചെയ്ത മെസേജ് ഇപ്രകാരം, എന്റെ നല്ല സുഹൃത്തും ഒരുപാട് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി നമ്മളിൽ ഒരാളായി മാറിയ അംബിക റാവു തന്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിക്കുന്നു. ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണ്. തുക എന്തും ആകട്ടെ, നമ്മളിൽ ഒരാളെ സഹായിക്കാൻ ഉള്ള നിങ്ങളുടെ മനസ്സ് ഇത്തരുണത്തിൽ പ്രകടിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അക്കൗണ്ട് നമ്പർ മുകളിൽ കൊടുത്തിരിക്കുന്നു. ഈ സന്ദേശം ഷെയർ ചെയ്യാൻ മടിക്കരുതെന്നും അഭ്യർത്ഥന. കിഡ്‌നി സംബന്ധമായ അസുഖത്തിനാണ് അംബിക റാവു ചികിത്സ തേടുന്നത്. ഏതായാലും അംബികക്ക് സഹായവുമായി എത്തിയ ജോജു ജോർജിന്റെ നല്ല മനസ്സിന് സാജിദ് യഹിയക്കൊപ്പം തന്നെ നന്ദി പറയുകയാണ് സോഷ്യൽ മീഡിയയും.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.