പഞ്ച വൈഷ്ണവ് തേജ് നായകനായ ഏറ്റവും പുതിയ ചിത്രത്തിൽ മാസ്സ് ആക്ഷൻ പരിവേഷവുമായി നടൻ ജോജു ജോർജ്. ജോജുവിന്റെ കരിയറിലെ ആദ്യതെലുങ്ക് ചിത്രമാണിത്. പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിലെ ജോജുവിന്റെ ക്യാരക്ടർ ലുക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. തൻറെ ആദ്യത്തെ തെലുങ്ക് ചിത്രമാണെന്നും അണിയറ പ്രവർത്തകർക്കും തന്നെ സ്നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും ജോജു സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിൻറെ നിർമ്മാണ കമ്പനിയായ സിത്താര എന്റർടൈൻമെന്റ് ആണ് ജോജുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റ് ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. ‘ഈവിൾ ജയന്റ് ‘എന്നായിരുന്നു വില്ലൻ കഥാപാത്രത്തെ നിർമ്മാണ കമ്പനി വിശേഷിപ്പിച്ചത്. “ചെങ്ക റെഡ്ഡി” ആയി അഭിനയിക്കാൻ ജോജു ജോർജ്ജ് ശരീരഭാഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായി പോസ്റ്ററിൽ വ്യക്തമാണ്.
ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പഞ്ച വൈഷ്ണവ് തേജും ശ്രീലീലയും ചേർന്നാണ്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എൻ റെഡ്ഡിയാണ്. സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമയുടെയും ബാനറിൽ എസ് നാഗ വംശിയും എസ് സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം ചെയ്യുന്നത്. ജോജു ജോർജിന്റെ വരവ് കൂടി അറിയിച്ചതോടെ പ്രേക്ഷകരിലും ചിത്രത്തിനോടുള്ള ആവേശം ഉയരുകയാണ്. മലയാളത്തിലും തമിഴിലും നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജോജു ജോർജിൻറെ തെലുങ്കിലേക്കുള്ള അരങ്ങേറ്റവും മലയാള സിനിമ ഉറ്റു നോക്കുന്നുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.