2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ചു മണിക്കാണ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കുക. 142 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. അതിൽ നിന്ന് 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ, രണ്ടു പ്രാഥമിക ജൂറികൾ ചേർന്ന് സമർപ്പിച്ചത്. ഇത്തവണ വമ്പൻ താരങ്ങളുൾപ്പെടെയുള്ളവരുടെ വലിയ മത്സരമാണ് നടക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, പ്രണവ് മോഹൻലാൽ, ദുൽകർ സൽമാൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങൾ ഇത്തവണ മികച്ച നടനുള്ള അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ മത്സരത്തിൽ നിന്ന് പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത് ജോജു ജോർജ്, ഫഹദ് ഫാസിൽ, ബിജു മേനോൻ എന്നിവരാണെന്നാണ് സൂചന. യഥാക്രമം മധുരം, ജോജി, ആർക്കറിയാം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഇവരെ ഫൈനൽ റൗണ്ടിലെത്തിച്ചത്തെന്നും വാർത്തകൾ പറയുന്നുണ്ട്.
ഹോം എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനവും ജൂറി പരിഗണിക്കുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. മികച്ച സിനിമയ്ക്കുള്ള മത്സരത്തിന് വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആണ് മുന്പന്തിയിലെന്നാണ് സൂചന. വിനീത് ശ്രീനിവാസന്റെ ഹൃദയം, താരാ രാമാനുജന്റെ നിഷിദ്ധോ, സിദ്ധാര്‍ഥ ശിവയുടെ ആണ്, മനോജ് കാനയുടെ ഖെദ്ദ, ഷെറി ഗോവിന്ദന്റെ അവനോവിലോന, ഡോ.ബിജുവിന്റെ ദ് പോര്‍ട്രെയ്റ്റ്‌സ് എന്നിവയും ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഈ വിഭാഗത്തിൽ മത്സര രംഗത്തുണ്ട്. മികച്ച നടിക്കുള്ള അവാർഡിന്റെ അന്തിമ റൗണ്ടിൽ ആരെല്ലാമുണ്ടെന്നു വ്യക്തതയില്ല. പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, നിമിഷ സജയൻ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ഉർവശി, ഐശ്വര്യ ലക്ഷ്‌മി, മമ്ത മോഹൻദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പൻ, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ശ്രുതി സത്യൻ, റിയ സൈര, ഡയാന, വിൻസി അലോഷ്യസ്, ദിവ്യ എം നായർ എന്നിവരാണ് പ്രാഥമിക ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയർമാൻ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.