മലയാളത്തിലെ ഇപ്പോഴത്തെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. നായകനായും വില്ലനായും സ്വാഭാവ നടനായും ഹാസ്യ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ജോജു ഇപ്പോൾ താരമൂല്യത്തിലും മുന്നിലാണ്. ഒരുപിടി മികച്ച മലയാള ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ജോജു, കഴിഞ്ഞ മാസം റിലീസ് ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ധനുഷ് നായകനായ ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രമാണ് ജോജു ചെയ്തത്. അതിലെ മികച്ച പ്രകടനം ഒട്ടേറെ അവസരങ്ങൾ തമിഴിൽ നിന്ന് ജോജുവിലേക്ക് എത്താൻ കാരണമാകുന്നുണ്ട്. ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ജോജു ചെയ്യുന്നുണ്ട് എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.
എന്നാൽ അതിനു മറുപടി നൽകി കൊണ്ട് ജോജു തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. അതിനെക്കുറിച്ചു തനിക്ക് ഒരറിവും ഇല്ലെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയുമാണ് എന്നു ജോജു പറയുന്നു. അതൊക്കെ ഒരു വലിയ ഭാഗ്യമായിരിക്കും എന്നും ജോജു പറഞ്ഞു. അതുപോലെ ഒരു സ്വപ്നം പോലെ കാണുന്നത് മണി രത്‌നം സംവിധാനം ചെയ്ത്, രജനികാന്ത്- കമൽ ഹാസൻ എന്നിവർ നായകന്മാർ ആവുന്ന ഒരു ചിത്രം സംഭവിക്കണം എന്നും, അതിൽ വളരെ ചെറുത് ആണെങ്കിലും ഒരു വേഷം തനിക്കും ലഭിക്കണം എന്നുമാണെന്നും ജോജു പറയുന്നു. തമിഴിൽ നിന്ന് ഒരു ചിത്രം മലയാളത്തിലേക്ക് റീമേക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഏതായിരിക്കും എന്ന ചോദ്യത്തിന് 96 എന്നായിരുന്നു ജോജുവിന്റെ ഉത്തരം. ദിവസങ്ങൾക്ക് മുൻപേ പുറത്തു വന്ന മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ ജോജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.