ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ, ജീപ്പ് റാങ്ക്ളർ തുടങ്ങിയ ഒട്ടേറെ കിടിലൻ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ള നടൻ ആണ് മലയാളികളുടെ പ്രീയപ്പെട്ട ജോജു ജോർജ്. ആ ജോജുവിന്റെ വാഹന ശേഖരത്തിലേക്ക് ഇപ്പോൾ പുതിയ ഒരു വണ്ടി കൂടി എത്തിയിരിക്കുകയാണ്. പ്രശസ്ത ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാർ വിഭാഗത്തിലെ, മിനി വിപണിയിൽ എത്തിച്ചിട്ടുള്ള കൂപ്പർ എസ് കൺവേർട്ടബിൾ ആണ് ഇപ്പോൾ ജോജു സ്വന്തമാക്കിയ പുത്തൻ വാഹനം. സെസ്റ്റ് യെല്ലോ നിറത്തിലുള്ള വാഹനമാണ് ജോജു ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത്. ഈ നിറത്തിൽ കേരളത്തിൽ ഇറങ്ങുന്ന ആദ്യ വാഹനമാണിതെന്ന പ്രത്യേകതയും, ജോജു തന്റെ ഗാരേജിൽ എത്തിച്ചിരിക്കുന്ന മിനി കൂപ്പർ എസ് കൺവേർട്ടബിളിനു ഉണ്ട്.
https://www.instagram.com/p/CYVwP8-lvgo/
ജോജു തന്റെ ഭാര്യയായ ആബയുടെ പേരിൽ ആണ് ഈ വാഹനം വാങ്ങിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഈ വാഹനത്തിന് കെ.എൽ.64 കെ 7700 എന്ന നമ്പറും ജോജു ജോർജ് സ്വന്തമാക്കിയിട്ടുണ്ട്. ജോജുവിനൊപ്പം ഭാര്യയും മക്കളുമെത്തിയാണ് ഈ വാഹനം അവരുടെ വീട്ടിലേക്ക് കൊണ്ടു വന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ജോജു ജോർജ് ഈ വാഹനം എടുത്തിരിക്കുന്നത്. 59 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില എന്നാണ് അറിവ്. ഇത് കൂടാതെ ഒരുപാട് മികച്ച ഫീച്ചേഴ്സും ഉള്ള ഈ വാഹനം സ്റ്റൈലിഷും ആണ്. 1998 സി.സി. നാല് സിലിണ്ടർ പെട്രോൾ എൻജിൻ ഉള്ള ഈ വാഹനത്തിനു 189 ബി.എച്ച്.പി. പവറും 280 എൻ.എം. ടോർക്കുമാണ് ലഭ്യമാകുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.