കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ മികച്ച പ്രേക്ഷകാഭിപ്രായം നേടി ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ചിത്രത്തിന്റെ വിജയാഘോഷം നടത്തിയത്. വലിയ പാർട്ടിയോ ആർഭാടങ്ങളോ ഇല്ലാതെ, തങ്ങളുടെ ചിത്രത്തിന്റെ വിജയം അണിയറ പ്രവർത്തകർ ആഘോഷിച്ചത് ഭിന്ന ശേഷിയുള്ള ഉള്ള കുട്ടികളുടെ ഇടയിൽ ആണ്. ഭിന്ന ശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്വാന്തനം എന്ന സ്‌കൂളിൽ എത്തുകയും അവർക്കൊപ്പം കുറെ സമയം ചെലവിടുകയും ചെയ്തു ജോണി ജോണി യെസ് അപ്പാ ടീം.
കുട്ടികൾക്ക് അന്നദാനവും നടത്തിയ ജോണി ജോണി യെസ് അപ്പ ടീമിനൊപ്പം കുഞ്ചാക്കോ ബോബൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഉണ്ടായിരുന്നു. ആ കുട്ടികൾക്ക് ഓർത്തിരിക്കാൻ സന്തോഷം നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചാണ് ജോണി ജോണി യെസ് അപ്പാ ടീം മടങ്ങിയത്. വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രം രചിച്ച ജോജി തോമസ് രചിച്ച ജോണി ജോണി യെസ് അപ്പ നിർമ്മിച്ചത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. അനു സിതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.. അതോടൊപ്പം തന്നെ മാസ്റ്റർ സനൂപ് സന്തോഷ്, വിജയ രാഘവൻ, ടിനി ടോം, ഷറഫുദീൻ, ഗീത, കലാഭവൻ ഷാജോൺ, ലെന, പ്രശാന്ത് അലക്സാണ്ടർ, അബു സലിം, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.