പ്രശസ്ത സംവിധായകൻ ജോണി ആന്റണി ഇപ്പോൾ ഒരു നടനെന്ന നിലയിലും തിളങ്ങുകയാണ്. ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ തമാശ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. മോഹൻലാലിനൊപ്പം അഭിനയിച്ച ഡ്രാമ എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് കയ്യടി നേടിക്കൊടുത്തപ്പോൾ ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ ചിത്രത്തിലെ പ്രകടനം ഈ കലാകാരന് നടനെന്ന നിലയിൽ വലിയ അഭിനന്ദനം ആണ് നേടിക്കൊടുക്കുന്നത്. ഈ ചിത്രത്തിലെ ബോസ് എന്ന് പേരുള്ള ഡോക്ടർ കഥാപാത്രം ജോണി ആന്റണിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നു. സുരേഷ് ഗോപിക്കൊപ്പം ആദ്യമായാണ് ജോണി ആന്റണി അഭിനയിക്കുന്നത് എങ്കിലും സുന്ദര പുരുഷന്‍ എന്ന സിനിമയിലാണ് താൻ ആദ്യമായി സുരേഷ് ഗോപിക്ക് ഒപ്പം ജോലി ചെയ്യുന്നത് എന്ന് പറയുന്നു ജോണി ആന്റണി. ആ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന തനിക്കു അന്ന് മുതലേ സുരേഷേട്ടനെ പരിചയമുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ വിവാഹത്തിന് അദ്ദേഹം വരികയും പങ്കെടുക്കയും ചെയ്തു എന്നും അതുപോലെ തന്നെ ഈയിടെ തന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു എന്നും ജോണി ആന്റണി വെളിപ്പെടുത്തുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നപ്പോൾ താൻ അദ്ദേഹത്തെയാണ് വിളിച്ചത് എന്നും അപ്പോൾ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു എന്നും ജോണി ആന്റണി പറഞ്ഞു. കുട്ടിയെ കാണാനും സുരേഷ് ഗോപി നേരിട്ടെത്തി എന്നും അദ്ദേഹം നല്ലൊരു നടൻ മാത്രമല്ല മനുഷ്യനും കൂടിയാണ് എന്നും ജോണി ആന്റണി തുറന്നു പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തങ്ങളുടെ കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചുവെങ്കില്‍ അത് സുരേഷേട്ടന്റെ മികച്ച പ്രകടനം ഒന്നുകൊണ്ടു മാത്രമാണ് എന്നാണ് ജോണി ആന്റണി പറയുന്നത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.