ഈസ്റ്റർ റിലീസുകളിൽ ആദ്യം പുറത്തിറങ്ങിയ വികടകുമാരൻ, ആദ്യ ദിവസം നേടിയ പ്രേക്ഷക പിന്തുണയിൽ കുറവ് വരാതെ തന്നെ മുന്നോട്ട് പോവുകയാണ്. ബോബൻ സാമുവൽ സംവിധാനം ചെയ്ത അഞ്ചാമത് ചിത്രമായിരുന്നു വികടകുമാരൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഭാഗ്യ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും എത്തിയ ചിത്രം എന്ത് തന്നെയായാലും ആ പ്രതീക്ഷ കാത്തു എന്ന് തന്നെ പറയാം. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത് ജിനു ജോസഫാണ്. റോഷി ബാലകൃഷ്ണൻ എന്ന അതീവ ബുദ്ധിമാനും ക്രൂരനുമായ വില്ലൻ കഥാപാത്രത്തെയായിരുന്നു ജിനുവിന് അവതരിപ്പിക്കേണ്ടത്. ജിനു ജോസഫ് ആ കഥാപാത്രത്തെ വളരെയധികം മികച്ചതാക്കി. ചിത്രത്തിലെ ജിനുവിന്റെ പ്രകടനം ആയിരുന്നു രണ്ടാം പകുതിയുടെ ജീവനായി മാറിയത്. ഒരു പക്ഷെ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ കൈവിട്ടു പോകേണ്ടിയിരുന്ന ഒരു കഥാപാത്രമാണ് റോഷി.
അമൽനീരദ്, അൻവർ റഷീദ് ചിത്രങ്ങളിലെ നിറസാന്നിധ്യമായ ജിനു ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കേരള കഫേയിലെയും ഉസ്താദ് ഹോട്ടലിലെ വേഷവുമെല്ലാം ജിനുവിന് മലയാള സിനിമയിൽ വഴി തുറന്നിട്ടു. തന്റേതായ ശൈലിയും അവതരണവുമുള്ള ജിനു പിന്നീട് റാണി പദ്മിനി എന്ന ചിത്രത്തിൽ നായകനായും എത്തി. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ cia ആയിരുന്നു ഇതിനു മുൻപ് അഭിനയിച്ച ചിത്രം. ചാന്ദ് വി ക്രിയേഷന്‍സ് നിർമ്മിച്ച വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനെയും ധര്‍മ്മജനെയും കൂടാതെ മാനസ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, ബൈജു, ജയൻ ചേർത്തല തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിക്കൊണ്ട് വിജയത്തിലേക്ക് കുതിക്കുന്നു.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.