മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോ ആയി മാറി കഴിഞ്ഞു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന ഗാനം. ലോകം മുഴുവൻ വൈറൽ ആയി മാറിയ ഈ ഗാനം ഒരുക്കിയത് ഷാൻ റഹ്‌മാൻ ആണ്. വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ വിവിധ ഡാൻസ് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഒറിജിനൽ ഗാന രംഗം മൂന്നു കോടി കാഴ്ച്ചക്കാരെ ഇതിനോടകം നേടിയപ്പോൾ ജിമ്മിക്കി കമ്മൽ മോഹൻലാൽ വേർഷൻ ഒന്നര കോടിയിൽ അധികം കാഴ്ചക്കാരെയാണ് ഫേസ്ബുക്കിലും യൂട്യൂബിലും ആയി നേടിയത്.
ഇപ്പോഴിതാ ജിമ്മിക്കി തരംഗത്തിന്റെ ഭാഗമാവാൻ ഒരു ജിമ്മിക്കി റീമിക്സ് ഡാൻസ് വീഡിയോ കൂടി എത്തിയിരിക്കുന്നു. പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മക്കളും നടി അഹാനയുടെ അനിയത്തിമാരും ആയ ദിയ, ഇഷാനി, ഹൻസിക എന്നിവർ ചേർന്ന് ഒരുക്കിയ ജിമ്മിക്കി റീമിക്സ് ഡാൻസ് വീഡിയോ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ആ കിടിലൻ ഡാൻസ് വീഡിയോ ഇതാ നിങ്ങൾക്ക് മുന്നിൽ..
ഏതായാലും ഒരു കാര്യം ഉറപ്പാണ് ജിമ്മിക്കി ഫീവർ ഈ അടുത്തകാലത്തെങ്ങും അവസാനിക്കുകയുമില്ല പുത്തൻ കിടിലൻ ജിമ്മിക്കി ഡാൻസ് പരീക്ഷണങ്ങൾ വന്നു കൊണ്ടുമിരിക്കും
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.