വെളിപാടിന്റെ പുസ്തകം എന്ന ലാൽ ജോസ് ചിത്രം കേരളത്തിൽ പ്രദർശനം തുടരുമ്പോൾ ഈ ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ എന്ന അടിച്ചു പൊളി ഗാനം ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. യൂട്യൂബിൽ രണ്ടു കോടി വ്യൂസ് നേടുക എന്ന അപൂർവ നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ഗാനം ഇപ്പോഴിതാ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് നേടിയ മലയാളം വീഡിയോ സോങ്ങും ആയി കഴിഞ്ഞു. രണ്ടു ലക്ഷത്തിനു മുകളിൽ ലൈക്സ് ഈ ഗാനം ഇത് വരെ യൂട്യൂബിൽ നേടി കഴിഞ്ഞു.
സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി കഴിഞ്ഞ ഈ ഗാനം അങ്ങ് ഹോളിവുഡിൽ വരെ എത്തി എന്ന് പറയാം. ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പർ വൺ ഗാനം ആയാണ് പ്രമുഖ മ്യൂസിക് പേജുകളും സൈറ്റുകളും ഈ ഗാനത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോകളുടെ പൂരമാണെന്നു പറയാം. കൊച്ചു കുട്ടികളും യുവതീ യുവാക്കളും സ്കൂൾ- കോളേജ് വിദ്യാർത്ഥികളും പ്രായമായവരും സ്ത്രീകളും മുതൽ ജിമ്മിക്കി കമ്മലിന്റെ താളത്തിനൊത്തു ചുവടു വെക്കാത്ത ഒരൊറ്റ മലയാളി ഇല്ല ഇന്ന് എന്ന രീതിയിൽ ആണ് ഈ ഗാനം തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
മലയാളികൾ ലോകത്തു എവിടെയൊക്കെയുണ്ടോ, അവിടൊക്കെ ജിമ്മിക്കി കമ്മലിന്റെ ഈണവും മുഴങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഏതു ആഘോഷത്തിനും ഇപ്പോൾ ജിമ്മിക്കി കമൽ വേണം മലയാളികൾക്ക്. ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്.
ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്തു്. ഈ ഗാനത്തിന്റെ സൂപ്പർ വിജയത്തോടെ ഷാൻ റഹ്മാൻ മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകനായി മാറിയിരിക്കുകയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.