ഓണചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഏറെ ജനപ്രീതി നേടിയ ഗാനമാണ് ജിമിക്കി കമ്മൽ എന്ന ഗാനം. ചിത്രത്തോടൊപ്പം വൻ സ്വീകാര്യതയാണ് ഗാനത്തിനും ലഭിച്ചത്. അതിനിടെയാണ് അണിയറ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ടുള്ള പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകനും കോമഡിയനുമായ ജിമ്മി കിമ്മെലിന്റെ ട്വിറ്റർ പോസ്റ്റ്.
തന്റെ പേരിനോട് സാദൃശ്യമുള്ള ഗാനം ആരോ ട്വിറ്ററിൽ അയച്ചത് കണ്ടിട്ടാണ് താൻ വീഡിയോ കണ്ടതെന്നും അത് ഒരുപാട് ഇഷ്ടമായി എന്നുമാണ് ജിമ്മി കിമ്മെൽ ട്വീറ്റ് ചെയ്തത്. കേരളക്കരയാകെ ഓണത്തോടൊപ്പം ആഘോഷമാക്കി തീർത്ത ജിമിക്കി കമ്മൽ എന്ന ഗാനം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്ന വാർത്ത മലയാളി പ്രേക്ഷകരെ കൗതുകത്തിലാക്കിയിട്ടുണ്ട്.
ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഇപ്പോൾ ദേശീയതലത്തിലും വൈറലാവുകയാണ്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.