2017 ആഗസ്റ്റ് മാസത്തിൽ ആണ് ലാൽ ജോസ് സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൻെറ റിലീസിന് മുന്നേ തന്നെ അതിലെ ഷാൻ റഹ്മാൻ ഈണം ഇട്ട എന്റമ്മേടെ ജിമിക്കി കമ്മൽ എന്നു തുടങ്ങുന്ന തട്ടു പൊളിപ്പൻ ഗാനം ലോകം മുഴുവൻ തരംഗം ആയി മാറിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തിലും ഈ ഗാനം നേടിയ വമ്പൻ സ്വീകാര്യത നിർണായകമായി. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടു മുന്നേറിയ ഈ ഗാനം ഇപ്പോൾ മലയാള സിനിമയിലെ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. 100 മില്യണ് യുട്യൂബ് കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാള വീഡിയോ ആയി മാറാൻ പോവുകയാണ് ജിമിക്കി കമ്മൽ സോങ് വീഡിയോ. അതിന്റെ സന്തോഷം പങ്കു വെച്ചു കൊണ്ട് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു.
മലയാളത്തിൽ വന്നിട്ടുള്ള ഒരു ടീസറോ ട്രെയിലറോ ഗാനമോ മറ്റേതെങ്കിലും വീഡിയോയോ ഇത്ര അധികം വ്യൂസ് യൂട്യുബിൽ നേടിയിട്ടില്ല. വ്യൂസിന്റെ കാര്യത്തിൽ മാത്രമല്ല ഫേസ്ബുക് ലൈക്സ്, ഷെയർ എന്നിവയുടെ കാര്യത്തിലും യൂട്യൂബ് ലൈക്‌സിന്റെ കാര്യത്തിലും ഈ വീഡിയോ റെക്കോർഡ് ഇട്ടിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് പ്രസന്ന മാസ്റ്റർ ആണ്. മോഹൻലാൽ നൃത്തം ചെയ്യുന്ന ഒരു മോഹൻലാൽ സ്‌പെഷ്യൽ ജിമിക്കി കമ്മൽ വീഡിയോയും അണിയറ പ്രവർത്തകർ റിലീസ് ചെയ്യുകയും അത് തരംഗമായി മാറുകയും ചെയ്തിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.