കോവിഡ് 19 ഭീഷണി മൂലം ഇന്ത്യ കഴിഞ്ഞ മാസം അവസാനം മുതൽ ലോക്ക് ഡൗണിലാണ്. മാത്രമല്ല മാർച്ച് മാസം രണ്ടാം വാരം മുതൽ തന്നെ മലയാള സിനിമയും പൂർണമായും നിശ്ചലമായി. തീയേറ്ററുകൾ അടച്ചിടുകയും, സിനിമകളുടെ റിലീസ് മാറ്റുകയും, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം നിർത്തി വെക്കുകയും ചെയ്തു. താരങ്ങളും സാങ്കേതിക പ്രവർത്തകരുമടക്കം എല്ലാവരും സ്വന്തം വീടുകളിലാണ്. ഇന്ത്യൻ സിനിമ മുഴുവൻ നിശ്ചലമായ ഈ അവസ്ഥയിലും ഷൂട്ട് തുടർന്ന്, അത് പൂർത്തീകരിചുക്കൊണ്ടിരിക്കുന്ന ഒരു മലയാള സിനിമയെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രശസ്ത നടി അഞ്ജലി നായർ ആണ് ഈ സിനിമയെ കുറിച്ചു പറയുന്നത്. തന്റെ അവസാന ഷോട്ടും പൂർത്തിയായി കഴിഞ്ഞാണ് അഞ്ജലി താനിപ്പോൾ എവിടെയാണ് എന്നുള്ള കാര്യങ്ങൾ പറഞ്ഞത്.
ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ഈ സമയത്തും നടന്നത്. ജനവാസം തീരെ കുറവായ കിഴക്കേ ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അമിത് ചക്കാലക്കൽ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ജലി നായർ, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ശകുൻ ജസ്വൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഗത, ബിജു സോപാനം, വെട്ടുക്കിളി പ്രകാശൻ, പൗളി വിൽസൻ എന്നിവരും അഭിനയിക്കുന്നു. വളരെ കുറച്ചു മാത്രം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആഫ്രിക്കയിൽ നിയന്ത്രണങ്ങൾ കുറവാണ്. മാർച്ച് ആദ്യ വാരം അവിടെ എത്തിയ ഷൂട്ടിംഗ് സംഘം ഏപ്രിൽ 19 വരെ അവിടെ തുടരും എന്നാണ് സൂചന. അഫ്‌സൽ കരുനാഗപ്പള്ളി രചിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ടി ഡി ശ്രീനിവാസനും എഡിറ്റ് ചെയ്യുന്നത് സംജിത് മുഹമ്മദുമാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.