വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ആദ്യരാത്രി എന്ന ഹിറ്റ് ചിത്രവും ഒരുക്കിയതിനു ശേഷം പ്രശസ്ത സംവിധായകൻ ജിബു ജേക്കബ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് ” എല്ലാം ശരിയാകും”. പ്രശസ്ത യുവ താരം ആസിഫ് അലിയും രെജിഷാ വിജയനും നായകനും നായികയും ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാരിസും നവാഗത തിരക്കഥകൃത്തുക്കളായ ഷാല്‍ബിന്‍,നെബിന്‍ എന്നിവരും ചേർന്നുമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ വെള്ളിമൂങ്ങയിൽ ആസിഫ് അലി ഒരു അതിഥി താരം ആയി അഭിനയിച്ചിരുന്നു. അതുപോലെ രെജിഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലി ആയിരുന്നു നായകൻ. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഈ നടിയെ തേടിയെത്തി.
കളിമണ്ണ്, ഓട്ടം എന്ന ചിത്രങ്ങള്‍ക്ക് ശേഷം തോമസ് തിരുവല്ലയും പൂമരം എന്ന ചിത്രത്തിനുശേഷം ഡോക്ടര്‍ പോൾ വർഗീസും ചേർന്നാണ് ഈ ജിബു ജേക്കബ് – ആസിഫ് അലി ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് നായർ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഔസേപ്പച്ചൻ ആണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി തന്നെയാണ് ജിബു ജേക്കബ് ഈ ചിത്രവും ഒരുക്കുന്നത് എന്നാണ് സൂചന. സൂരജ് ഇ എസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ആസിഫ് അലിയുടെ അടുത്ത റിലീസ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ്. ഈ ആഴ്ച ആ ചിത്രം റിലീസ് ചെയ്യും. രെജിഷയുടെ അടുത്ത റിലീസ് വരുന്ന ഡിസംബർ ആറിന് എത്തുന്ന സ്റ്റാൻഡ് അപ്പ് ആണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.