രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. മറിമായം, എം 80 മൂസ, ഉപ്പും മുളകും എന്നീ ടെലിവിഷൻ പരമ്പരകളുടെ തിരക്കഥയും എഴുതുയിട്ടുള്ള അദ്ദേഹം തന്റെ അടുത്ത ചിത്രം ഏതെന്നു വെളിപ്പെടുത്തുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്ന് പറഞ്ഞു പരക്കുന്ന വാർത്തകൾ സത്യമാണെന്നാണ് ജിയോ ബേബി പറയുന്നത്. തന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്നും താനിപ്പോൾ അതിന്റെ പണിപ്പുരയിലാണെന്നും ജിയോ ബേബി പറഞ്ഞു. ഏഷ്യ വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. തന്റെ രണ്ട് കൂട്ടുകാരാണ് ഈ ചിത്രത്തിന് കഥ എഴുതുന്നത് എന്ന് പറഞ്ഞ അദ്ദേഹം, ഇതിൽ കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.
മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാൻ പോകുന്നതിന്റെ സന്തോഷവും ആവേശവും തനിക്കുണ്ടെന്നും, താനങ്ങനെ ടെൻഷനാവുന്ന ആളല്ലെങ്കിലും മമ്മൂട്ടിയെ പോലൊരു വലിയ നടനെ വെച്ച് സിനിമ ചെയ്യുമ്പോഴുള്ള ഉത്തരവാദിത്വം കൂടുതലാണെന്നും ജിയോ ബേബി വിശദീകരിച്ചു. പുതിയ ചിത്രത്തിന്റെ കഥ വായിച്ചപ്പോൾ ആദ്യം മനസിൽ വന്ന മുഖം മമ്മൂട്ടിയുടേതാണെന്നും, അങ്ങനെ അദ്ദേഹത്തെ കണ്ടു കഥ പറഞ്ഞപ്പോൾ അദ്ദേഹം മുന്നോട്ടു വെച്ച ചില നിർദേശങ്ങൾ പ്രകാരം ആ കഥയിൽ ജോലി ചെയ്യുകയാണെന്നും ജിയോ ബേബി വെളിപ്പെടുത്തി. ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത് ഉടനെ പുറത്തു വരാൻ പോകുന്നത്. ഓഗസ്റ്റ് 26 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചതും ജിയോ ബേബി തന്നെയാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.