മലയാള സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. വരുന്ന ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ട് പ്രീമിയറിനായി ഒരുങ്ങുകയാണ്.
എന്നാൽ ചിത്രം അതിന് മുന്നേ കണ്ട ചില വിദേശ നിരൂപകരുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ സിനിമാനുഭവത്തെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് അവർ പറയുന്നത്. ഹോളിവുഡ് ക്ലാസിക് ആയ സൊ എന്ന ചിത്രത്തോട് ചിലർ ഈ ചിത്രത്തെ ഉപമിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് കഴിഞ്ഞ വർഷം റിലീസ് ആയ ബോളിവുഡ് ചിത്രമായ ടുംബാഡ് നൽകിയ ഫീൽ ആണ് ഈ ചിത്രവും നൽകുന്നത് എന്നാണ്. വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ടുംബാഡ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരു മാസ്റ്റർ സംവിധായകൻ ആണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, ഗീതു മോഹൻദാസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയ പ്രമുഖരും ചിത്രം ഇതിനകം കാണുകയും വലിയ അഭിപ്രായങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഏതായാലും ഈ വാക്കുകൾ മലയാളി പ്രേക്ഷകരെ പ്രതീക്ഷയുടെ ആകാശത്തു ആണ് എത്തിക്കുന്നത് എന്ന് പറയാം. തോമസ് പണിക്കർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് ഹരീഷ്, ബി ജയകുമാർ എന്നിവർ ചേർന്നാണ്. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ജല്ലിക്കട്ടിനു സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയും എഡിറ്റ് ചെയ്തത് ദീപു ജോസെഫും ആണ്. ഈ ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.