[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗ്രേസോടെ ഗ്രേസ് ആന്റണി; ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15നു എത്തുന്നു.

“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.

ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളിൽ ചെന്നെത്തുമ്പോഴാണ് കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. എണ്ണിയാലൊതുങ്ങാത്തത്ര അഭിനേതാക്കൾ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. അതിൽ മലയാളികൾക്ക് തന്റെതെന്ന് അഹങ്കാരത്തോടെ അവകാശപ്പെടാവുന്ന അഭിനേതാക്കളിൽ ഒരാളാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചത് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെ. “മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ?” എന്നൊരൊറ്റ ചോദ്യത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കൈപ്പിടിയിലാക്കിയ ‘ടീന’യിൽ നിന്നും ഫഹദ് ഫാസിൽ ചിത്രം ‘കുമ്പളങ്ങി നൈറ്റ്സ്’ലെ ‘സിമി’യിലേക്കുള്ള ഗ്രേസിലെ പരിവർത്തനം അവിസ്മരണീയം. ‘തമാശ’യിലെ സഫിയ, ‘ഹലാൽ ലൗ സ്റ്റോറി’യിലെ സുഹറ, ‘കനകം കാമിനി കലഹം’ത്തിലെ ഹരിപ്രിയ, ‘റോഷാക്ക്’ലെ സുജാത, ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ലെ ലില്ലികുട്ടി എന്നിങ്ങനെ ഉയരുന്ന ഗ്രേസിന്റെ ഗ്രാഫ് ഇപ്പൊ എത്തി നിൽക്കുന്നത് ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയിലാണ്.

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ നായകനും നായികയുമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘നുണക്കുഴി’. U/A സർട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌ തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങൾ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നിവയുടെ തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദാണ്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

മികവുറ്റ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയുടെ ‘ആനന്ദ് ശ്രീബാല’ നാളെ മുതൽ പ്രദർശനത്തിന്..

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…

10 hours ago

ബറോസ് ത്രീഡി ട്രൈലെർ സെൻസറിങ് പൂർത്തിയായി; കങ്കുവക്കൊപ്പം തീയേറ്ററുകളിൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…

16 hours ago

മെഗാസ്റ്റാറിന്റെ തീപ്പൊരി പോലീസ് ഓഫീസർ ബൽറാം വീണ്ടും; ആവനാഴി റീ റിലീസ് തീയതി പുറത്ത്

ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…

16 hours ago

നായികയായി ഈച്ച; മാത്യു തോമസിന്റെ ലൗലി ത്രീഡിയിൽ

ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…

16 hours ago

മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറർ കിടിലൻ ട്രെയിലറുമായ് ‘ഹലോ മമ്മി’ !

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…

1 day ago

റെക്കോർഡുകൾ കടപുഴക്കാൻ കങ്കുവ; കേരളത്തിൽ തരംഗമായി വീണ്ടും സൂര്യ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…

2 days ago

This website uses cookies.