ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ജീത്തു ജോസെഫ്. ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു അമ്പതു കോടിയുടെ ബോക്സ് ഓഫീസ് തിളക്കം ആദ്യമായി സമ്മാനിച്ച സംവിധായകൻ ആണ് ജീത്തു ജോസെഫ്. ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുക്കാൻ ഒരുങ്ങുമ്പോഴും ജീത്തുവിന്റെ ചോയ്സ് മോഹൻലാൽ ആണെന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഈ വർഷം നവംബർ മാസത്തിൽ മോഹൻലാൽ- ജീത്തു ചിത്രം ആരംഭിക്കും എന്നാണ് സൂചന. പ്രശസ്ത തമിഴ് നടി ആയ തൃഷ ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഹേ ജൂഡ് എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. ഒരു തമിഴ് നിർമ്മാണ കമ്പനി നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും ജീത്തു ജോസെഫ് തന്നെയാണ് എഴുതുന്നത്. ഒരു ഫാമിലി ത്രില്ലർ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന് നൂറു ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നും അതിൽ പകുതി ദിവസത്തോളം വിദേശ ലൊക്കേഷനുകളിൽ ആയിരിക്കും എന്നും ആണ് വിവരങ്ങൾ ലഭിക്കുന്നത്. യു കെ , ഈജിപ്റ്റ് എന്നിവിടങ്ങൾ ആണ് വിദേശത്തെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ കൊച്ചിയിൽ ആണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. ഇപ്പോൾ തമിഴിൽ ഒരുക്കിയ കാർത്തി- ജ്യോതിക ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ തിരക്കിലാണ് ജിത്തു ജോസെഫ്. ഒരു ഹിന്ദി ചിത്രവും ജിത്തു ജോസെഫിന്റെതായി റിലീസ് ചെയ്യാൻ ഉണ്ട്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.