ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും മുകളിൽ ഉള്ള ഒന്നാണ് ദൃശ്യം 2 . മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം, ഇതിന്റെ ആദ്യ ഭാഗം നേടിയ അത്ഭുതകരമായ വിജയം കൊണ്ടും ആ ചിത്രം ലോകം മുഴുവനും നേടിയെടുത്ത വലിയ സ്വീകാര്യത കൊണ്ടും കൂടിയാണ് ഇത്രമേൽ പ്രതീക്ഷയോടെ കാത്തിരിക്കപ്പെടുന്നത്. ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് – പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ദൃശ്യം 2 അടുത്ത വർഷം ഏപ്രിൽ മാസത്തോടെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് ഈ ചിത്രത്തിൽ നിന്ന് പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിനെ കുറിച്ചും വെളിപ്പെടുത്തി. ദൃശ്യം 2 ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും ആദ്യ ഭാഗത്തിലേതു പോലെ വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ലയെന്നേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കാണ് ദൃശ്യം 2 കേന്ദ്രീകരിച്ചിരിക്കുന്നതെന്നും എന്നാൽ അതൊരു ഡോക്യുമെന്ററി ആയി പോകാതെ വളരെ സിനിമാറ്റിക് ആക്കി പ്രേക്ഷകനെ പൂർണ്ണമായും രസിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കംപ്ലീറ്റ് ഫാമിലി ചിത്രമാണിതെന്നും താൻ ചിത്രം എഡിറ്റ് ചെയ്തു കണ്ടപ്പോൾ മോഹൻലാൽ എന്ന നടന്റെ പഴയകാല രസകരമായ പ്രകടനങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കാണാൻ സാധിച്ചു എന്നും ജീത്തു പറയുന്നു. വൈകാരിക നിമിഷങ്ങളും, കൊച്ചു കൊച്ചു ടെൻഷനും, കഴിഞ്ഞ ഭാഗത്തേതിൽ നിന്ന് തുടരുന്ന ചില അന്വേഷണങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകനെ മുഷിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഒരു നല്ല സിനിമയായിരിക്കും ദൃശ്യം 2 എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ എന്ന നടൻ പ്രകടനം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ രംഗങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.