ദൃശ്യത്തിന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ കേരളാ, ധനുഷ്‌കോടി, ഡൽഹി ഷെഡ്യൂളുകൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. ഇനി ലണ്ടനിൽ ആണ് ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ട് ചെയ്യുക. ജീത്തു ജോസഫ് തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു റിയലിസ്റ്റിക് മാസ്സ് ത്രില്ലർ ആണെന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാൽ എന്ന നടനേയും താരത്തെയും ഉപയോഗിക്കുന്ന ഈ ചിത്രം എന്നാൽ പുലി മുരുകനോ ലൂസിഫെറോ പോലത്തെ ഒരു അതിമാനുഷ കഥാപാത്രത്തിന്റെ കഥ പറയുന്ന മാസ്സ് ചിത്രമല്ല എന്നും ജീത്തു ജോസഫ് പറയുന്നു. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ഈ കാര്യം ജീത്തു ജോസഫ് വെളിപ്പെടുത്തുന്നത്. ഒരു റിയലിസ്റ്റിക് ശൈലിയിൽ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചു, ത്രില്ലടിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകാനാണ് തന്റെ ശ്രമമെന്നും ജീത്തു ജോസഫ് വിശദീകരിക്കുന്നു.
ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. ഹേ ജൂഡ് എന്ന നിവിൻ പോളി- ശ്യാമ പ്രസാദ് ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കുന്നതു സതീഷ് കുറുപ്പാണ്. വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന റാമിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാമാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.