മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിത്തു ജോസഫാണ് സംവിധായകൻ. ജിത്തു ജോസഫ് സംവിധാനം ചെയ്ത കമലഹാസൻ ചിത്രം പാപനാശത്തിലും ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് മോഹൻലാൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
വർഷങ്ങളായി പല സംവിധായകരും പ്രണവിനെ നായകനാക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും നറുക്ക് വീണത് ജിത്തു ജോസഫിനാണ്. പ്രണവിനൊപ്പം സിനിമ ചെയ്യുന്നതിന്റെ ത്രിൽ ജിത്തു ജോസഫിന്റെ സംസാരത്തിലും ഉണ്ട്.
ഇതുവരെ താൻ എട്ട് സിനിമകൾ ചെയ്തു. അതിൽ ഒന്നും അനുഭവിക്കാത്ത ടെൻഷനാണ് ഈ ചിത്രത്തിന് വേണ്ടി അനുഭവിക്കുന്നതെന്ന് ജിത്തു ജോസഫ് ആദിയുടെ പൂജ ചടങ്ങിൽ പറഞ്ഞിരുന്നു.
എവിടെ ചെന്നാലും ചിത്രത്തെക്കുറിച്ചു ആളുകളുടെ ചോദ്യങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ചിത്രത്തിന്റെ കഥയെക്കുറിച്ചും പ്രണവ് മോഹൻലാലിന്റെ കഥാപാത്രത്തെയും അറിയണം. ജിത്തു ജോസഫ് പറയുന്നു.
പ്രണവ് മോഹൻലാലിനെ ഈ സിനിമയിലേക്ക് ആകർഷിച്ച പ്രധാന ഘടകം ഈ ചിത്രത്തിൽ പ്രണയമില്ല എന്നതാണത്രെ.
ഈ സിനിമയിൽ പ്രണവിന് നായികയുണ്ട്. എന്നാൽ പ്രണയം ഇല്ല. അതാണ് പ്രണവിന് ഈ സിനിമയിൽ ഏറെ ആകർഷിച്ച കാര്യവും. ജിത്തു ജോസഫ് പറയുന്നു.
ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന് വേണ്ടി മാസങ്ങളായി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നടത്തി വരുകയാണ്. സ്റ്റൈലിഷ് ത്രില്ലർ മൂഡിൽ ആണ് സിനിമ എത്തുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.