കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ദൃശ്യം 2 എന്ന ചിത്രം പൂർത്തിയാക്കിയ സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ അതിന്റെ പോസ്റ്റ് – പ്രൊഡക്ഷൻ ജോലികളിൽ ആണ്. ഈ മാസമാദ്യം ഷൂട്ടിംഗ് പൂർത്തിയാക്കിയ ദൃശ്യം 2 സാഹചര്യങ്ങൾ അനുകൂലമായാൽ, ആദ്യത്ത വർഷം ഏപ്രിൽ മാസത്തിൽ ആശീർവാദ് സിനിമാസ് തീയേറ്ററിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ജീത്തു ജോസഫ്, ദൃശ്യം 2 എന്ന ചിത്രത്തിലെ മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനെ കുറിച്ച് വാചാലനായതാണ് സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രമൊരുക്കിയിട്ടുള്ള ജീത്തു ജോസഫിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിന് ജീത്തു സംശയമൊന്നുമില്ലാതെ പറയുന്നത് മോഹൻലാൽ എന്ന പേരാണ്. ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമാണ് മോഹൻലാൽ എന്നും കമൽ ഹാസനൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ അതിലും മുകളിൽ ആണെന്നും ജീത്തു ജോസഫ് പറയുന്നു.
മോഹൻലാൽ എന്ന നടന്റെ ആ അത്ഭുത പ്രകടനം താൻ ദൃശ്യം 2 ചിത്രീകരിക്കുമ്പോഴും കണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ദൃശ്യം 2 ഇൽ ഏകദേശം മൂന്നര മിനിറ്റോളം നീളം വരുന്ന ഒരു സീനിൽ എട്ടു പേജോളം വരുന്ന ഡയലോഗ് ഉണ്ടായിരുന്നു എന്നും, രണ്ടു ക്യാമറ വെച്ചാണ് താനത് ചിത്രീകരിച്ചത് എന്നും ജീത്തു പറയുന്നു. ആ രംഗം മോഹൻലാൽ എന്ന നടൻ ചെയ്തത് ഒറ്റ ടേക്കിൽ ആണെന്നും പ്രകടനം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമെല്ലാം തന്നെ അദ്ദേഹം അത്ഭുതപ്പെടുത്തിയ ഒരു രംഗമാണ് അതെന്നും ജീത്തു വിശദീകരിക്കുന്നു. അതീവ രസകരമായാണ് മോഹൻലാലും ഈ സീനിലെ അദ്ദേഹത്തിന്റെ സഹതാരവും അഭിനയിച്ചത് എന്നും ജീത്തു പറയുന്നു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.