മലയാളത്തിലെ പ്രശസ്ത സംവിധായകനായ ജീത്തു ജോസഫ് ഇപ്പോൾ തമിഴിലും ബോളിവുഡിലും വരെ ചിത്രങ്ങളൊരുക്കി കയ്യടി നേടിയ പ്രതിഭയാണ്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം എന്ന ക്ലാസിക് ഒരുക്കിയ ജീത്തു ജോസഫ്, ഇപ്പോൾ മോഹൻലാലിനെ നായകനാക്കി അതിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പ്ലാനിലാണ്. ദൃശ്യം 2 എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു അറുപതു ദിവസം കൊണ്ട് തീർക്കാനാണ് ജീത്തു തീരുമാനിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആ ചിത്രം തീർത്തു കഴിഞ്ഞാൽ പിന്നീട് ജീത്തു ചെയ്യുന്നതും ഒരു മോഹൻലാൽ ചിത്രം തന്നെയാണ്. റാം എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് ഇപ്പോഴേ തീർന്നു കഴിഞ്ഞു. എന്നാൽ റാമിന്റെ ഇനിയുള്ള ഷെഡ്യൂളുകൾ വിദേശത്തു ആയതു കൊണ്ട് തന്നെ കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് അതിന്റെ ഷൂട്ടിംഗ് നീണ്ടു പോകുന്നത്. ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കിയും ഒരു ചിത്രം ചെയ്യാനുള്ള പ്ലാനിലാണ് താനെന്നു വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്.
ഒരു സോഷ്യൽ മീഡിയ ലൈവ് ചാറ്റിലാണ് അദ്ദേഹം ഈ വിവരം തുറന്നു പറയുന്നത്. ദുൽഖർ സൽമാനെ ഒരിക്കൽ കണ്ടു താനൊരു വിഷയം അവതരിപ്പിച്ചു എന്നും അദ്ദേഹം അതുമായി മുന്നോട്ടു പോവാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും ജീത്തു പറഞ്ഞു. എന്നാൽ പിന്നീട് തിരക്ക് മൂലം തനിക്കു ആ ചിത്രത്തിന്റെ കഥയോ തിരക്കഥയോ മുന്നോട്ടു കൊണ്ട് പോകാൻ സാധ്‌ച്ചില്ല എന്നും, ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ തിരക്കിന് ശേഷം ആ കഥ പൂർത്തിയാക്കി ദുൽഖറിനെ പോയിക്കണ്ടു ആ പ്രൊജക്റ്റ് മുന്നോട്ടു കൊണ്ട് പോകുമെന്നും ജീത്തു ജോസഫ് പറയുന്നു. മോഹൻലാൽ, കമൽ ഹാസൻ, ഋഷി കപൂർ, ദിലീപ്. പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, സുരേഷ് ഗോപി, കാളിദാസ് ജയറാം, എന്നിവരെയെല്ലാം വെച്ച് ചിത്രമൊരുക്കിയിട്ടുള്ള സംവിധായകനാണ് ജീത്തു ജോസഫ്.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.…
ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ്…
This website uses cookies.