സൂപ്പർ ഹിറ്റ് മലയാള സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം ഇന്നുച്ചക്ക് പ്രഖ്യാപിച്ചു. ഒരു ത്രില്ലർ ആയിരിക്കും ഇതെന്ന സൂചന തരുന്ന ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും ആണ് പുറത്തു വിട്ടിരിക്കുന്നത്. യുവ താരം ആസിഫ് അലി നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് കൂമൻ-ദി നൈറ്റ് റൈഡർ എന്നാണ്. 12ത് മാൻ എന്ന മോഹൻലാൽ- ജീത്തു ജോസഫ് മിസ്റ്ററി ത്രില്ലർ രചിച്ച കെ ആർ കൃഷ്ണകുമാർ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വി എസ് വിനായക് എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിഷ്ണു ശ്യാമും ഇതിനു ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പും ആണ്. ഇതേ ടീം തന്നെയാണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ 12ത് മാനും ചെയ്തിരിക്കുന്നത്. 12ത് മാൻ എന്ന ചിത്രം ഒറ്റിറ്റി റിലീസ് ആയാവും എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. കൂമൻ എന്ന ചിത്രത്തിലൂടെ ആദ്യമായാണ് ആസിഫ് അലി ജീത്തു ജോസഫ് ചിത്രത്തിലെ നായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കൂമൻ കഴിഞ്ഞു മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ജീത്തു ജോസഫ് ചെയ്യുക. ബ്ലോക്കബ്സ്റ്റർ ആയ ദൃശ്യം, ദൃശ്യം 2 കൂടാതെ ദൃശ്യം 3 കൂടി ചെയ്യാൻ ജീത്തു ജോസഫിന് പ്ലാൻ ഉണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
https://www.facebook.com/ActorAsifAli/videos/618387842565637/
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.