ദൃശ്യം, ദൃശ്യം 2 എന്നെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ചു എത്തുന്ന ചിത്രമാണ് 12ത് മാൻ. ഈ ചിത്രത്തിന് മുൻപ് ഇവർ റാം എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചിരുന്നു എങ്കിലും അതിന്റെ ബാക്കി ഷൂട്ടിങ് വിദേശത്തു ആയതിനാൽ കോവിഡ് പ്രതിസന്ധി മാറാൻ കാത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അത്കൊണ്ട് കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ചിത്രം ആയത് കൊണ്ട് തന്നെ റാം പുറത്തു വരുന്നതിനു മുമ്പ് തന്നെ 12ത് മാൻ തീർന്നു പ്രദർശനത്തിന് എത്തും. നവാഗതനായ കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ചിത്രം ജൂലൈ അവസാനം ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മുപ്പത് ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. 24 മണിക്കൂർ കൊണ്ട് ഒരു പ്രത്യേക സ്ഥലത്തു നടക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിൽ പറയാൻ പോകുന്നത് എന്നും അവിടെ ഒത്തുചേരുന്ന കുറച്ചു കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന കുറച്ചു കാര്യങ്ങൾ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു. മോഹൻലാലിനൊപ്പം സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, ശിവദ, വീണ നന്ദകുമാർ, അദിതി രവി, ലിയോണ ലിഷോയ്, അനുശ്രീ, പ്രിയങ്ക നായർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നാണ് സൂചന. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിൽ ജോണ്സണും എഡിറ്റ് ചെയ്യാൻ പോകുന്നത് വി എസ് വിനായകും ആയിരിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.