മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ട്വൽത് മാൻ. ദൃശ്യം, ദൃശ്യം 2 എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിച്ച ചിത്രമാണിത്. നവാഗതനായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സു തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഒരു മിസ്റ്ററി ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നും ലാലേട്ടൻ തന്റെ കരിയറിൽ ഈ അടുത്തകാലത്തെങ്ങും ചെയ്യാത്ത തരമൊരു കഥാപാത്രമാണ് ഇതിലവതരിപ്പിച്ചിരിക്കുന്നതെന്നും ജീത്തു ജോസഫ്. ദൃശ്യം സീരിസിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ചിത്രമാണ് ട്വൽത് മാനെന്നും, അതിനാൽ ദൃശ്യവുമായി താരതമ്യം ചെയ്യാതെ വേണം ഈ ചിത്രം കണ്ടാസ്വദിക്കാനെന്നും ജീത്തു ജോസഫ് പ്രേക്ഷകരോട് പറയുന്നു. ഒരു ഹീറോ ബേസ് സിനിമ അല്ലായിതെന്നും, ഇതിലുള്ള 12 പേരും ഹീറോകളാണെന്നും അദ്ദേഹം പറഞ്ഞു.
സസ്‍പെൻസ് ഒരു ഹൈലൈറ്റാക്കിക്കൊണ്ട് അഗത ക്രിസ്റ്റി കഥകളുടെ സമാനമായ രീതിയിലാണ് ഈ ചിത്രം കഥ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതലാണ് ഈ ചിത്രം നേരിട്ടുള്ള ഒറ്റിറ്റി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്തത്. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായർ, അനു സിതാര, ലിയോണ ലിഷോയ്, രാഹുൽ മാധവ്, അദിതി രവി, അനു മോഹൻ, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതു. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്, സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൻ എന്നിവരാണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.